ജിവിഎച്ച്എസ് അമ്പലത്തറയിൽ ശൗചാലയ സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു
അമ്പലത്തറ: അമ്പലത്തറ ജിവിഎച്ച്എസ് സ്കൂളിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എസ്എസ്ആർ ഫണ്ടിൻ്റെയും സഹകരണത്തോടെ നിർമ്മിച്ച രണ്ട് ശൗചാലയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുജാതയും പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. സി.കെ. സബിതയും ശൗചാലയ സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സോയ കെ കെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് റീജനൽ മാനേജർ രാജേഷ് കെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കൽ നാരായണൻ, വാർഡ് അംഗങ്ങളായ സി. കൃഷ്ണകുമാർ, കെ. സുനിത, പി.ടി.എ പ്രസിഡൻ്റ് പി. ജയകുമാർ, എസ്.എം.സി അസി. എൻ. മനോജ് കുമാർ, മദർ പി.ടി.എ പ്രസിഡൻ്റ് കെ.വി. സുജാത, സീനിയർ അസിസ്റ്റൻ്റ് കെ. നിഷ, സ്റ്റാഫ് സെക്രട്ടറി ടി.കെ. പത്മജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇതിനോടനുബന്ധിച്ച് 2024-25 അധ്യയന വർഷത്തെ മദർ പി.ടി.എ.യുടെ ഇൻസിനറേറ്റർ സ്കൂളിന് കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ പി.വി. രാജേഷ് സ്വാഗതവും പ്രിൻസിപ്പൽ കെ.വി. പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?