കാഞ്ഞങ്ങാട്ടെ പ്രിന്റിംഗ് സ്ഥാപനത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Jun 11, 2026 - 21:27
Jun 11, 2026 - 21:29
 0
കാഞ്ഞങ്ങാട്ടെ പ്രിന്റിംഗ് സ്ഥാപനത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: നഗരത്തിൽ പ്രവർത്തിക്കുന്ന പ്രിൻ്റിംഗ് സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി. ഇന്ന് രാത്രി എട്ടര സമയത്ത് ആണ് സംഭവം. പഴയ കൈലാസ് തിയേറ്ററിന് എതിർവശത്തുള്ള മാൾ ഓഫ് ഇന്ത്യ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാണിക്കോത്ത് സ്വദേശി നസീമിൻ്റെ ഉടമസ്ഥതയിലുള്ള 'ഇമ്പ്ര ലേബർ കട്ടിംഗ് ആൻഡ് ഫ്ലക്സ് പ്രിൻ്റിംഗ്' സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിൽ സ്ഥാപനത്തിലെ യന്ത്രസാമഗ്രികൾ കത്തിനശിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന തീയണച്ച് കൂടുതൽ അപകടസാധ്യത ഒഴിവാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow