കുംബഡാജെയിലെ പുഷ്പലതയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കാസർകോട്: ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ കുംബഡാജെ മവ്വാർ ആജിലയിലെ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. കഴുത്തു ഞെരിച്ചും , ശ്വാസംമുട്ടിച്ചുമാണ് കൊല നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടിൽ തനിച്ച് താമസിക്കുന്ന പുഷ്പലത(72) യെ മരിച്ച നിലയിൽ കാണപ്പെട്ടത്. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നു. ബന്ധുക്കൾ സംശയമുന്നയിച്ചതോടെയാണ് പോസ്റ്റ്മോർട്ടം പരിയാരത്തേക്ക് മാറ്റിയത്. കൊലയാളിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
What's Your Reaction?