അതിഞ്ഞാൽ ഗവ: മാപ്പിള എൽ പി സ്കൂളിൽ മോഷണം; ലാപ്ടോപ്പുകളും പണവും കവർന്നു

Jan 16, 2026 - 09:31
 0
അതിഞ്ഞാൽ ഗവ: മാപ്പിള എൽ പി സ്കൂളിൽ മോഷണം; ലാപ്ടോപ്പുകളും പണവും കവർന്നു

കാഞ്ഞങ്ങാട്: അതിഞ്ഞാൽ അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ ഇന്നലെ രാത്രി കള്ളൻ കയറി. വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന 5 ലേറെ ലാപ്ടോപ്പുകളും, പണവും കവർന്നു. സ്കൂളിന്റെ ഓഫീസ് റൂം, ക്ലാസ് റൂം, ഗോഡൗണും കുത്തി തുറന്ന നിലയിലാണ്. രാവിലെ ജീവനക്കാരൻ ന്തു സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. പ്രധാനാധ്യാപകന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. കുട്ടികളുടെ സഞ്ചയിക സമ്മാന പദ്ധതിയുടെ പണമാണ് മോഷ്ടാവ് കൊണ്ടുപോയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow