ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിൽ ജനുവരി 20 മുതൽ ഗതാഗത നിയന്ത്രണം
കാഞ്ഞങ്ങാട്: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിൽ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ജനുവരി 20 മുതൽ റോഡ് പൂർണ്ണമായും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 2026 ജനുവരി 20 മുതൽ ഏപ്രിൽ 19 വരെ മൂന്ന് മാസക്കാലത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു വഴി പോകേണ്ട വാഹനങ്ങളും യാത്രക്കാരും പകരം കല്യാൺ റോഡ് വഴി അമ്പലത്തുകര-കാലിച്ചാനടുക്കം റോഡ് ഉപയോഗിക്കേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
What's Your Reaction?