വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

Jan 16, 2026 - 22:04
 0
വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

കാസർകോട്: വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പോലീസ് പിടിയിൽ. ബദിയടുക്ക കുംബഡാജയിലെ വീട്ടമ്മ പുഷ്പലതയുടെ കൊലപാതക കേസിലാണ് ബദിയടുക്ക ബിപിസി കോമ്പൗണ്ടിൽ താമസിക്കുന്ന പരമേശ്വരൻ എന്ന രമേഷ് നായികി(46) നെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ടോടെയാണ് പ്രതി പോലീസ് പിടിയിലായത്. ഇന്നലെയാണ് വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന പുഷ്പലതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കു പറ്റിയ നിലയിൽ കണ്ട വീട്ടമ്മയുടെ 4 പവൻ സ്വർണമാല പ്രതി കവർന്നിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ചും, ശ്വാസം മുട്ടിച്ചുമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. കാടുവെട്ട് തൊഴിലാളിയായ പ്രതിയെ പോലീ കൂടുതൽ ചോദ്യം ചെയ്തു വരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow