അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് കയറി യുവതിക്ക് ഭാരുണാന്ത്യം

Dec 11, 2025 - 04:54
Dec 11, 2025 - 05:01
 0
അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് കയറി യുവതിക്ക് ഭാരുണാന്ത്യം

ആലപ്പുഴ: അമ്പലപ്പുഴയിൽ കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ഭാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽ ചിറ മെറീന(24)യാണ് മരിച്ചത്. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്ന് നാട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു മെറീന. ഇതിനിടയിലാണ് അപകടം. ഭർത്താവുമായി പോകുന്നതിനിടെ ബൈക്ക് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മെറീന മരിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ എറണാകുളം അമൃതാനന്ദമയി ആശുപതിയിൽനഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കൊച്ചിയിൽ നിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽ വേ സ്റ്റേഷനിലെത്തിയ മെറീനയെ കൂട്ടാൻ ഭർത്താവ് ഷാനോ സ്‌റ്റേഷനിലെത്തി. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ ശരീര ബസിൽ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനോയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എടത്വാ പൊലീസ് മേൽനടപടി സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow