മടിക്കൈ കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു
മടിക്കൈ: ഈ വർഷത്തെ കേരളോത്സവം വിജയകരമായി നടത്തുന്നതിനായി മടിക്കൈ ഗ്രാമപഞ്ചായത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ യുവാക്കളുടെ കലാ-കായിക പ്രതിഭകൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് കേരളോത്സവമെന്നും പരിപാടി വൻ വിജയമാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജ്യോതി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ, യൂത്ത് കോർഡിനേറ്റർ അഭിജിത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
What's Your Reaction?