പ്രമുഖ അഭിഭാഷകൻ സുധീർ മേലത്ത് അന്തരിച്ചു
കാഞ്ഞങ്ങാട്: കാസറഗോഡ് ബാറിലെ പ്രമുഖ അഭിഭാഷകനും അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ മാലക്കല്ലിലെ സുധീർ മേലത്ത് (56) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശനിയാഴ്ച രാവിലെ 10 മുതൽ 11.30 വരെ വിദ്യാനഗർ ലയൺസ് ക്ലബ്ബിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മൃതദേഹം മാലക്കല്ലിലെ ഭവനത്തിൽ എത്തിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കാരം നടക്കും.
വിദ്യാനഗർ ലയൺസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡന്റും സോൺ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
പരേതനായ കരിച്ചേരി ഗോപാലൻ നായരുടെയും (പൂക്കുന്നത്ത്, മാലക്കല്ല്) ഭാരതീയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (കണ്ണൂർ). മക്കൾ: നിഹാൽ, അങ്കിത് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ലളിത (മേലത്ത്, പൂക്കുന്നത്ത്, മാലക്കല്ല്), പ്രീതി മേലത്ത് (തിരുവനന്തപുരം).
What's Your Reaction?