ചിത്താരി പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

Feb 15, 2026 - 18:57
 0
ചിത്താരി പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ ചിത്താരി പാലത്തിൽ കാറും റിക്ഷയും സ്കൂട്ടികളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായിരുന്ന ബോയിക്കാനം മുണ്ടക്കൈയിലെ വളവിൽ അബ്ദുള്ളയുടെ മകൻ ഫയാസാ(26)ണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ സ്കൂട്ടിയിൽ ഉണ്ടായിരുന്ന ഒരാൾ പുഴയിൽ വീണതായി സംശയം ഉണ്ടായിരുന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow