വായനയുടെ വെളിച്ചം പകർന്ന് കല്യാണി അമ്മ; ആദരവുമായി ലൈബ്രറി കൗൺസിൽ ഭാരവാഹികൾ
മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ “വായന വസന്തം - വീട്ടിലേക്കൊരു പുസ്തകം” പദ്ധതിയിലൂടെ വായനയിൽ ശ്രദ്ധ നേടിയ മുണ്ടോട്ട് എരട്ടുങ്ങാൽ കല്യാണി അമ്മയെ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു.
വായനയോടുള്ള തന്റെ ഇഷ്ടവും വായനയിലേക്ക് എത്തിച്ചേർന്ന സാഹചര്യങ്ങളും പഴയകാല അനുഭവങ്ങളും കല്യാണി അമ്മ ഭാരവാഹികളുമായി പങ്കുവെച്ചു. പ്രായത്തെ മറികടന്ന് വായനയെ ജീവിതത്തിന്റെ ഭാഗമാക്കിയ കല്യാണി അമ്മയുടെ അനുഭവങ്ങൾ ഏറെ പ്രചോദനകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ, ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണുഗോപാലൻ, താലൂക്ക് പ്രസിഡന്റ് സുനിൽ കുമാർ പട്ടേന, ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസ് സ്റ്റാഫ് പ്രിയ, വായനശാല പ്രസിഡന്റ് എം. സതീശൻ, ലൈബ്രേറിയൻ സുശീല എ.കെ, കമ്മിറ്റി അംഗം കെ.വി. അജിത ടീച്ചർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.
മികച്ച പ്രവർത്തനങ്ങളിലൂടെ മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയം എ ഗ്രേഡ് പദവിയിലേക്ക് ഉയർന്നതും ചടങ്ങിൽ വിലയിരുത്തപ്പെട്ടു.
What's Your Reaction?