അമ്പലത്തറയിൽ ഫാസ് ഫിലിം ഫെസ്റ്റിവലിന് തുടക്കം
അമ്പലത്തറ: അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ (ഫാസ്) ആഭിമുഖ്യത്തിൽ ആഗസ്ത് ആറുമുതൽ ഒമ്പതുവരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സിനിമാ-നാടക നടൻ നാരായണൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. നല്ല സിനിമകൾ വേദിയിലെത്തിക്കുക എന്നത് കലാസംഘടനകളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫാസ് പ്രസിഡന്റ് രാജേഷ് സ്കറിയ അധ്യക്ഷത വഹിച്ചു. സുരു കൊമ്പിച്ചിയടുക്കം, പി. പത്മാവതി, ജയരാജൻ കണ്ണോത്ത്, രാജൻ ചെറുവലം എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അമ്പലത്തറ നാരായണൻ നന്ദിയും പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗമായി ‘പ്രൈവറ്റ്’, ‘കുമ്മാട്ടി’, ‘കസ്തൂരിമാൻ’, ‘നൈറ്റ് & ഫോഗ്’ എന്നീ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും. ആഗസ്ത് ഒമ്പതിന് നടക്കുന്ന സമാപന പരിപാടി കവി നാലപ്പാടൻ പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
What's Your Reaction?