അമ്മമാർക്ക് കർക്കിടക കിറ്റുമായി മടിക്കൈ എൻ.എസ്.എസ്
മടിക്കൈ: മടിക്കൈ എം.കെ.എസ്.ജി.എച്ച്.എസ്.യിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ മാനസ ഗ്രാമമായ കുണ്ടേൻവയൽ ഉന്നതിയിലെ അമ്മമാർക്ക് കർക്കിടക കിറ്റുകൾ വിതരണം ചെയ്തു.
കർക്കിടക മാസത്തിലെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഔഷധ വിഭവങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകളാണ് വിതരണം ചെയ്തത്. കിറ്റുകൾ കൈമാറുന്നതിനൊപ്പം അവ ഉപയോഗിച്ച് കർക്കിടക വിഭവങ്ങൾ തയ്യാറാക്കി കഴിക്കുന്ന രീതിയും എൻ.എസ്.എസ്. വോളണ്ടിയർമാർ അമ്മമാർക്ക് വിശദീകരിച്ചു.
സമൂഹത്തോടുള്ള കരുതലും ആരോഗ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനിത എ., അധ്യാപിക പ്രീത എ.വി., വളണ്ടിയർ ലീഡർമാരായ അതുൽ കൃഷ്ണ പി., മയൂഖ കെ.വി. എന്നിവർ നേതൃത്വം നൽകി.
What's Your Reaction?