ലൈംഗികാതിക്രമ കേസ്; ഉസ്താദ് അറസ്റ്റിൽ
ചന്തേര: ലൈംഗികാതിക്രമ കേസിൽ പടന്ന മടക്കര തുരുത്തി ഗ്രാമത്തിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദ് അറസ്റ്റിൽ. വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസിൽ മുഹമ്മദ് കുട്ടി(57) യെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. 2026 ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 5:30 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതി കോട്ടപ്പള്ളി മഖാമിൽ എത്തിയ സമയത്ത് പ്രതിയായ ഉസ്താദ് ലൈംഗിക ഉദ്ദേശത്തോടെ യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിനിടയിൽ വയനാട് കമ്പളക്കാട് വച്ചാണ് പ്രതിയെ പിടികൂടിയത്. ചന്തേര എസ് ഐ മനോജ് എസ് സി പി ഒ മാരായ സജിത്ത്, ഷാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What's Your Reaction?