വാഹനമിടിച്ച് അമ്മയ്ക്കും, മകൾക്കും പരിക്കേറ്റു.
ഉപ്പള: റോഡിലെ കയറ്റത്തിൽ നിർത്തിയിട്ട കേരള ആഗ്രോ സൊസൈറ്റിയുടെ വാഹനം പിറകോട്ട് നീങ്ങിയുണ്ടായ അപകടത്തിൽ അമ്മയ്ക്കും, മകൾക്കും ഗുരുതരമായി പരിക്കേറ്റു. ബേക്കൂർ ബൊളുവായിയിലെ പരേതനായ മഹാബല ഭണ്ഡാരിയുടെ ഭാര്യ ജയന്തി ഭണ്ഡാരി(74), മകൾ സുമലത ഷെട്ടി(47) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ദേർളക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അപകടം ഉണ്ടായത് കയറ്റത്തിൽ നിർത്തിയിട്ടിരുന്ന വാഹനം പിന്നോട്ട് നീങ്ങി വീട്ടുമുറ്റത്തെ അടയ്ക്ക വാരി കൂട്ടുകയായിരുന്ന അമ്മയുടെയും മകളുടെയും ദേഹത്ത് ഇടിച്ചു മുന്നോട്ട് നീങ്ങി കുടിയിലേക്ക് മറിയുകയായിരുന്നു.
What's Your Reaction?