വാഹനാപകടം; സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം മരിച്ചു

Mar 4, 2026 - 19:02
 0
വാഹനാപകടം; സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം മരിച്ചു

കാഞ്ഞങ്ങാട്: കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരൻ മരിച്ചു. സി പി ഐ എം ലോക്കൽ കമ്മിറ്റിയംഗവും, ദേശാഭിമാനി പത്രത്തിന്റെ ഏജന്റുമായ പടുപ്പിലെ പുരുഷോത്തമ(58)നാണ് മരിച്ചത്. ഇന്ന് വൈകിട്ട് കുറ്റിക്കോൽ-പടുപ്പ് റോഡിലായിരുന്നു സംഭവം. പുരുഷോത്തമൻ ഓടിച്ച സ്കൂട്ടിയും നാനോ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബേഡകം പോലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow