കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടം; പിതാവിനു പിന്നാലെ മകനും മരിച്ചു

Feb 26, 2026 - 11:29
 0
കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടം; പിതാവിനു പിന്നാലെ മകനും മരിച്ചു

കാസർകോട്: താഴെ നെല്ലിക്കട്ടയിൽ കർണാടക കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. നെല്ലിക്കട്ടയിൽ താമസക്കാരനായ ഷംസുദ്ദീൻ പൈക്ക (68) യുടെ മകൻ സൽമാൻ ഫാരിസാ(22)ണ് ഇന്ന് ഉച്ചയോടെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഷംസുദ്ദീൻ പൈക്ക സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. സൽമാൻ ഫാരിസ് ഓടിച്ച കാറും കാസർകോട് നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കർണാടക കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. റഹീമയാണ് സൽമാൻ ഫാരിസിന്റെ മാതാവ്. സഹോദരങ്ങൾ: റാഷിദ്, അറഫാത്ത്, സഹദ്, ഫാത്തിമ.

What's Your Reaction?

like

dislike

love

funny

angry

sad

wow