പാണത്തൂരിൽ അപൂർവ്വ ഇനം 'വരകുറിയൻ' പാമ്പിനെ കണ്ടെത്തി
പാണത്തൂർ: വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വ ഇനത്തിൽപ്പെട്ട 'വരകുറിയൻ' പാമ്പിനെ പാണത്തൂരിൽ കണ്ടെത്തി. പട്ടുവത്തുള്ള അംഗൻവാടിക്ക് സമീപം രാജൻ മാഷിന്റെ വീട്ടുപരിസരത്തു നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം ഒരു മുഴുത്ത ചേരയുടെയത്രയും വലിപ്പമുള്ള ഈ വരകുറിയൻ പാമ്പ് വിഷപ്പാമ്പ് വിഭാഗത്തിൽ പെടുന്നതാണ്. പഞ്ചായത്തിൽ തന്നെ ആദ്യമായാണ് ഈ ഇനം പാമ്പിനെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു. നൂറുകണക്കിന് പാമ്പുകളെ റെസ്ക്യൂ ചെയ്തിട്ടുള്ള സ്നേക്ക് ക്യാച്ചർ റെജി തന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു പാമ്പിനെ നേരിട്ട് കാണാൻ സാധിക്കുന്നതെന്ന് പറയുന്നു.പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീണിന്റെ സാന്നിധ്യത്തിൽ പാമ്പിനെ സുരക്ഷിതമായി വനത്തിൽ തുറന്നുവിട്ടു.
What's Your Reaction?