പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി പൊലീസ്.

ഭാര്യ, മകള്‍, മരുമകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കി.

Jan 29, 2025 - 10:09
Jan 29, 2025 - 10:12
 0
പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി പൊലീസ്.

പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ കൊലപാതകത്തിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രിതമായിരുന്നെന്നും അതിനായി ആയുധങ്ങൾ വാങ്ങിവെച്ചിരുന്നെന്നും പാലക്കാട് എസ്പി അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കൊലയ്ക്കു ശേഷം പ്രതി പൊലീസിൻ്റെ നീക്കങ്ങൾ നീരീക്ഷിക്കുകയായിരുന്നുവെന്നും വിഷം കഴിച്ചുവെന്ന് ചെന്താമരയുടെ മൊഴി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നും വൈദ്യ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്ന് കണ്ടെത്തിയെന്നും എസ്പി പറഞ്ഞു. ചെന്താമര തന്ത്രശാലിയായ കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു.

 ഭാര്യ, മകൾ, മരുമകൻ ഉൾപ്പെട്ടെ മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകി. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. ഇതോടെയാണ് സുധാകരനെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി.

കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലയ്ക്കുകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 2019 ലെ ആദ്യകൊലയ്ക്കു ശേഷം ജാമ്യത്തിലിറങ്ങിയ ചെന്താമര കോഴിക്കോട് കോടതിയിൽ ജോലി ചെയ്യുകയായിരുന്നു.

പ്രതിയുമായി വീടു പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും കൊലപാതകം പുനരാവിഷ്കരിക്കുകയും ചെയ്യുമെന്ന് എസ്പി പറഞ്ഞു. പ്രതിയെ ഒരാഴ്ചയ്ക്കുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. ആ ജോലി നഷ്ടപ്പെട്ടതിനു ശേഷമാണ് ചെന്താമര തിരുത്താൻ പാടത്തേക്ക് വന്നതെന്നും പൊലീസ് വ്യക്തമാക്കി.

 നല്ലതുപോലെ പ്രതിയെ ചോദ്യം ചെയ്തുവെന്ന് എസ്പി അജിത് കുമാർ പറഞ്ഞു. കുറ്റം ചെയ്ത ശേഷം പ്രതി മലമുകളിലാണ് ഒളിവിൽ പോയത്. പോലീസിൻ്റെ പരിശോധനകൾ കൃത്യമായി മനസിലാക്കിയിരുന്നു. ഭക്ഷണം കഴിക്കാനാണ് മല ഇറങ്ങിയത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow