കാഞ്ഞങ്ങാട് സ്വദേശിനി യുകെയിൽ പുഴയിൽ വീണ് മരിച്ചു

Apr 4, 2026 - 11:26
 0
കാഞ്ഞങ്ങാട് സ്വദേശിനി യുകെയിൽ പുഴയിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്: മലയാളി യുവതി യുകെയിൽ പുഴയിൽ വീണു മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി കീർത്തി രാജഗോപാ(25)ലാണ് മരിച്ചത്. വെള്ളിക്കോത്ത് കാരക്കുഴിയിലെ റിട്ട: സൈനികൻ രാജഗോപാലിന്റെ മകളാണ്. കയാക്കിങ്ങിനിടെ പുഴയിൽ വീണാണ് മരണമെന്നാണ് പ്രാഥമിക വിവരം. യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥ റീനയാണ് മാതാവ്. സഹോദരൻ വിനായക്.

What's Your Reaction?

like

dislike

love

funny

angry

sad

wow