സ്വാതന്ത്ര്യ സമര സേനാനി മടിക്കൈ കുഞ്ഞിക്കണ്ണന്റെ മകൻ കിഷോർ കുമാർ നിര്യാതനായി..
മടിക്കൈ: സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവുമായ മടിക്കൈ കുഞ്ഞിക്കണ്ണൻ്റെയും സരോജിനി അമ്മയുടെയും മകൻ കിഷോർകുമാർ(65) നിര്യാതനായി. മുൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറാണ്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിൽസയിലിരിക്കെ ബംഗളൂരു ആശുപത്രിയിൽ വെച്ചാണ് മരണം നടന്നത്. ഭാര്യ സ്മിത. മക്കൾ: റോബിൻ, റഷിത. മരുമക്കൾ: നളിനി, വിഷ്ണു പ്രസാദ്. സഹോദരി: കൈരളി. നാളെ രാവിലെ 10 മണിക്ക് കുണ്ടേന കല്ലളൻ വൈദ്യർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന്നുശേഷം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
What's Your Reaction?