പുത്തൻ കാറിൽ കടത്തുകയായിരുന്നഎം ഡി എം എ യുമായി രണ്ടുപേർ അറസ്റ്റിൽ
കാസർക്കോട്: റജിസ്ട്രേഷൻ പൂർത്തീകരിക്കാത്ത പുത്തൻ കാറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി രണ്ടുപേരെ കാസർകോട് പോലീസ് പിടികൂടി. ഉപ്പള ഹനുമാൻ ക്ഷേത്രത്തിനടുത്തുള്ള ഷമീർ-28, നെല്ലിക്കട്ട ചെന്നടുക്കത്തെ ജാഫർ സാദിഖ്-25 എന്നിവരെയാണ് കെട്ടിക്കല്ല് നാലാം മൈൽ റോഡിൽ പൊടിപള്ളത്ത് വെച്ച് ഇന്നലെ വൈകുന്നേരം ഡാൻ സാഫ് സംഘവും, വിദ്യാനഗർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവരിൽ നിന്നും ഐ ട്വന്റി കാറും,0.45 ഗ്രാം എം ഡി എം എ യും പോലീസ് പിടിച്ചെടുത്തു. വിദ്യാ നഗർ എസ് ഐ കെ പി സഫ്വാൻ, എ എസ് ഐ മാരായ കൊച്ചുറാണി, നാരായണൻ, പ്രൊബേഷണൽ എസ് ഐ എം രമേഷ്, ഡാൻ സാഫ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, റിതേഷ്, അനീഷ്, ഭക്ത ഷൈവൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?