മഞ്ചേശ്വരം ചെക്ക്പോസ്റ്റിൽ വാഹന പരിശോധന; കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
മഞ്ചേശ്വരം: മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ആസാം സ്വദേശിയായ മെഹബൂബ് അഹമ്മദ് ലാസ്കർ-26, മധുർ പെരിയടുക്കയിലെ എ കെ മൻസൂർ-35 എന്നിവരാണ് അറസ്റ്റിലായത്. ആസാം സ്വദേശിയുടെ കയ്യിൽ നിന്ന് 15 ഗ്രാം കഞ്ചാവും, പെരിയടുക്ക സ്വദേശിയിൽ നിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്സൈസ് അധികൃതർ പറഞ്ഞു. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക കെഎസ്ആർടി ബസ്സിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജി ആദർശ്,അസി: ഇൻസ്പെക്ടർ എ ബി അബ്ദുള്ള, സിവിൽ എക്സൈസ് ഓഫീസർ നസറുദ്ദീൻ, ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാർ, അസി: ഇൻസ്പെക്ടർ ഇ കെ ബിജോയ്, പ്രവന്റീവ് ഓഫീസർ കെ ആർ പ്രജിത്ത്എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?