വയനാട് മാനന്തവാടി എരുമത്തെരുവിൽ കാർ കത്തി യുവാവ് മരിച്ചു.
കൽപറ്റ: വയനാട് മാനന്തവാടി എരുമത്തെരുവിൽ കാർ കത്തി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി കാട്ടിക്കുളത്ത് ദീർഘകാലമായി വ്യാപാരം നടത്തുന്ന സജീർ(44)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. എരുമത്തെരുവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് വച്ചാണ് കാറിൽ തീ പടർന്നത്. പെട്രോൾ നിറച്ച രണ്ട് കാനുകൾ കാറിലുണ്ടായിരുന്നതായി ദൃക് സാക്ഷികൾ പറഞ്ഞു. ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ (14), നിസാൻ (ഒമ്പത്), ആയിഷ (രണ്ട്) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അമ്പതു ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും നിസാരമായി പൊള്ളലേറ്റു. ഇവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?