കോട്ടയം സ്വദേശിനി ദുബായിൽ അന്തരിച്ചു

Feb 6, 2026 - 07:03
 0
കോട്ടയം സ്വദേശിനി ദുബായിൽ അന്തരിച്ചു

കോട്ടയം: കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗം അന്ന ജോൺ ദുബായിൽ അന്തരിച്ചു. 50 വയസായിരുന്നു. പരേതരായ ജോൺ സി അമ്പാട്ടിന്റെയും, ജോളിയുടെയും മകളാണ്. പത്തനംതിട്ട പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ മാത്യൂസ് വർഗീസാണ് ഭർത്താവ്. ചെന്നൈ പെന്തകോസ്ത് മിഷനിൽ ശുശ്രൂഷകയായി സേവനമനുഷ്ഠിക്കുന്ന സാറയാണ് ഏക മകൾ. ദീർഘകാലമായി ദുബായിൽ താമസിച്ചിരുന്ന അന്നയുടെ നിര്യാണത്തിൽ പ്രവാസി മലയാളി സമൂഹവും ബന്ധുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു. അന്ത്യകർമ്മങ്ങൾ ദുബായ് ജബൽ അലി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow