കാസർഗോഡ് ക്രിക്കറ്റ്ലീഗ്; ഗ്രീൻ സ്റ്റാർ കാഞ്ഞങ്ങാട് ജേതാക്കൾ.
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന അൽ സമാൻ എക്സ്ചേഞ്ച് സിസി എൽ 2025-1 കാസർഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. അഞ്ച് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അവസാന ദിവസം നടന്ന ആവേശഭരിതമായ ഫൈനലിൽ ഗ്രീൻ സ്റ്റാർ കാഞ്ഞങ്ങാട് ടീം KSDXIയെ 31 റൺസിന് പരാജയപ്പെടുത്തി പ്രഥമ സി സി എൽ കിരീടം സ്വന്തമാക്കി. ചാമ്പ്യൻ ട്രോഫി മുഹീസ് റാണയും, റണ്ണേഴ്സ് ട്രോഫി ജാഫർ മാസ്ക്കം എന്നിവർ കൈമാറി ലുഖ്മാൻ തളങ്കര, സാദിക്ക് പാക്ക്യര,നാസർ കൈതക്കാട്, നാസർ ഗ്രീൻ ലാൻഡ് ഷാനി കബയാൻ. ജൂവൈസ് അൽസമാൻ, ഫൈസൽ ഫില്ലി, ഷാഫി ചെമ്പരിക്ക, നൗഷാദ് കെ സി, മാക്ക് അടൂർ അഷ്‌റഫ് കാഞ്ഞങ്ങാട്, ഹമീദ് അറന്തോട്, ഹാരിസ് ചൂരി, ജാസിം മസ്കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അൻവർ കടവത്ത്, ജമാൽ പൈക്ക, നൗഷാദ് പൈക്ക, റഹീം, അബ്ദുൽ റഹ്മാൻ ഏരിയാൽ, അനീസ്, ശാക്കിർ കാപ്പി, ഷെരീഫ് എന്നിവർ നേതൃത്വം നൽകി.
What's Your Reaction?