ദുബായിൽ പോയ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി

മീങ്ങോത്ത് കാലിച്ചാംപാറയിലെ കെ ജയനാണ് മകൻ ജയേഷിനെ(39) കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും നോർക്കയ്ക്കും പരാതി നൽകിയത്.

Feb 11, 2026 - 10:57
 0
ദുബായിൽ പോയ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി

കാഞ്ഞങ്ങാട്: ദുബായിൽ പോയ മകനെ കുറിച്ച് രണ്ടു വർഷമായി വിവരങ്ങൾ ഇല്ലാത്തതിനാൽ പരാതിയുമായി പിതാവ്. മീങ്ങോത്ത് കാലിച്ചാംപാറയിലെ കെ ജയനാണ് മകൻ ജയേഷിനെ(39) കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും നോർക്കയ്ക്കും പരാതി നൽകിയത്. 2012-ൽ ദുബായിലേക്ക് പോയ ജയേഷ് സത്‌വ എന്ന സ്ഥലത്ത് ഹോട്ടൽ ജീവനക്കാരനായിരുന്നു. രണ്ടുവർഷം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതുമാണ്. 2024 മെയ് നാലിന് വീട്ടുകാരെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് വിവരങ്ങൾ ഒന്നും ഇല്ലാതായത്. ജയേഷ് വീട്ടുകാരുമായി ബന്ധപ്പെട്ട രണ്ടു നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ നിലവിലില്ലെന്നാണ് പറയുന്നത്. നാട്ടിൽ നിന്നുള്ള പ്രവാസികളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലും വിവരങ്ങൾ ലഭിച്ചില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow