ഡോക്ടർ അൻവർ സാദത്ത് ദുബായിൽ അന്തരിച്ചു.

Jul 18, 2025 - 22:01
 0
ഡോക്ടർ അൻവർ സാദത്ത് ദുബായിൽ അന്തരിച്ചു.

ദുബായ്: ആംസ്റ്റർ ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധൻ തൃശ്ശൂർ ടാഗോർ നഗർ സ്വദേശി ഡോക്ടർ അൻവർ സാദത്ത്(49)ദുബായിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ദുബായിൽ കബറടക്കും. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും ഇന്ത്യയിലെ എസ്എസ് മെഡിക്കൽ കോളേജിൽ നിന്ന് ഓർത്തോപീഡിക്സിൽ എംഎസും പൂർത്തിയാക്കി. വെസ്റ്റ് ഫോർട്ട് ആശുപത്രി, ദയ ആശുപത്രി, ഡിവൈൻ ആശുപത്രി തുടങ്ങി കേരളത്തിലെ വിവിധ ആശുപത്രികളിൽ കൺസൾട്ടന്റ് ഓർത്തോപീഡിക്സായി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഓർത്തോപീഡിക് രജിസ്ട്രാറായും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിൽ സീനിയർ രജിസ്ട്രാർ ഓർത്തോപീഡിക്സായും അദ്ദേഹം സേവനം ചെയ്തു. കേരള ഓർത്തോപീഡിക്സ് അസോസിയേഷന്റെയും ഇന്ത്യൻ ഓർത്തോപീഡിക്സ് അസോസിയേഷന്റെയും അംഗമാണ് ഡോ. സാദത്ത്. പി കെ മുഹമ്മദിന്റെയും, പി എ ഉമ്മുൽ കുൽസുവിന്റെയും മകനാണ്. ഭാര്യ ജിഷ ബഷീർ. മക്കൾ മുഹമ്മദ് ആഷിർ. മുഹമ്മദ് ഇർഫാൻ അൻവർ. ആയിഷ അൻവർ.

What's Your Reaction?

like

dislike

love

funny

angry

sad

wow