131 കിലോഗ്രാം മയക്കുമരുന്നു പിടികൂടി ഷാർജ പോലീസ്.

Jul 19, 2025 - 07:59
 0
131 കിലോഗ്രാം മയക്കുമരുന്നു പിടികൂടി ഷാർജ പോലീസ്.

ഷാർജ: കാനഡയിൽ നിന്നും, സ്പെയിനിൽ നിന്നും യുഎഇ ലേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ അന്താരാഷ്ട്ര കുറ്റവാളി സംഘത്തെ ഷാർജ പോലീസ് പിടികൂടി. പ്രതികളിൽ നിന്നും 131 കിലോഗ്രാം മയക്കുമരുന്നുകളും, സൈക്കോ ട്രോപ്പിക് ലഹരിവസ്തുക്കളും, 9,945 മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി. ടൊറൊന്റോ തുറമുഖത്തു നിന്നും കാറിന്റെ സ്പെയർ പാർട്ട്സുമായി വന്ന കപ്പലിൽ നിന്നാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെ ജൂഡിഷ്യൽ അധികാരികൾക്ക് കൈമാറിയതായി അധികൃതർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow