കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്ന് കാർഗോ അനുമതി നൽകി കേന്ദ്രം.

Jul 19, 2025 - 02:46
 0
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്ന് കാർഗോ അനുമതി നൽകി കേന്ദ്രം.

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്ന് കാർഗോ അനുമതി നൽകി കേന്ദ്രം. കാർഗോ എയർ ലിഫ്റ്റിംഗിനായി ഈടാക്കുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കിയാതായി കേന്ദ്ര ധനകാര്യ വകുപ്പ് പ്രൊഫ. കെ വി തോമസിന് നൽകിയ കത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ നിർമ്മലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് നടപടി.കാർഗോ എയർ ലിഫ്റ്റിങ്ങിനായുള്ള ചാർജ് ഒഴിവാക്കിയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ സംവിധാനം തുടങ്ങാൻ കേന്ദ്രം അനുമതി നൽകിയത്. കണ്ണൂർ വിമാനത്താവളം കാർഗോ ഹബ്ബ് ആകുന്നതോടെ മലബാറിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. നിലവിൽ മംഗലാപുരത്താണ് മലബാർ മേഖലകളിലെ കാർഗോ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. കണ്ണൂരിലെ കാർഗോ സർവീസ് സജീവമാകുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതൽ ഇറക്കുമതി സംവിധാനങ്ങളിലടക്കം പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര തലത്തിലുള്ള വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള അനുമതിയും കേരളം തേടിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow