ദമ്പതികളെ തീക്കൊളുത്തി; അയൽവാസി ജീവനൊടുക്കി.
കൊച്ചി: ദമ്പതികളെ തീ കൊളുത്തിയശേഷം അയൽവാസി ജീവനൊടുക്കി. കൊച്ചി വടുതലയിൽ വെള്ളിയാഴ്ച രാത്രി 9 30ന് ഉണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റഫർ, മേരി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി അയൽവാസിയായ വില്യംസ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ പോയി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാളുകളായി ഇവർ തമ്മിൽ തർക്കവും, വാക്കേറ്റവും നിലനിന്നിരുന്നു. അതിർത്തി തർക്കമാണ് അക്രമണത്തിന് കാരണമെന്നാണ് സൂചന. എറണാകുളം നോർത്ത് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
What's Your Reaction?