ഐകോണിക് എഫ് സി-യുഎഇ കാഞ്ഞിരപ്പൊയിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; യൂണിവേഴ്സൽ മല്ലോട്ട് ജേതാക്കൾ
ദുബായ്: ഐകോണിക് എഫ് സി-യുഎഇ കാഞ്ഞിരപ്പൊയിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ യൂണിവേഴ്സൽ മല്ലോട്ട് ജേതാക്കളായി. ഷാർജ പേസ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന മത്സരത്തിൽ 16 ടീമുകളാണ് ഏറ്റുമുട്ടിയത്. ജുമൈറ എഫ് സി റണ്ണറപ്പായി. റെഡ് സ്റ്റാർ കീക്കാംങ്കോട്ട്, ബ്ലൂ വെവ്സ് എഫ് സി ടീമുകൾ സെമിഫൈനലിസ്റ്റുകളായി. ടൂർണമെൻ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഐക്കോണിക് എഫ് സി 2026 ജേഴ്സി പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ്, ജോയിൻ്റ് സെക്രട്ടറി ജിബി ബേബി, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ എന്നിവർ മുഖ്യാതിഥികളായി.
What's Your Reaction?