സ്‌പോര്‍ട്‌സ് യോഗാസന ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘാടകസമിതി രൂപീകരിച്ചു
പാലക്കുന്ന്: 11-ാമത് ജില്ലാ സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 14-ന് പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളില്‍ വെച്ച് നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരണ യോഗം പാലക്കുന്ന് അംബിക കോളേജില്‍ ചേര്‍ന്നു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മധു മുതിയക്കാല്‍, യോഗ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ വി ഗണേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പള്ളം നാരായണന്‍, എന്നിവര്‍ സംസാരിച്ചു. യോഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രദീപ് കുമാര്‍ കെ പി സ്വാഗതം പറഞ്ഞു.
യോഗത്തില്‍ സംഘാടകസമിതി ചെയര്‍മാനായി പി വി രാജേന്ദ്രനെയും കണ്‍വീനറായി പ്രദീപ് കുമാര്‍ കെ പിയെയും തെരഞ്ഞെടുത്തു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 12 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495654737, 9495066844 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
What's Your Reaction?