ബേക്കൽ റെയിൽവേ മേൽപ്പാലത്തിൽ 40 ദിവസം ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ നിർദേശിച്ചു
കാസർകോട്: കാസർകോട്–കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയിലെ ബേക്കൽ റെയിൽവേ മേൽപ്പാലത്തിൽ (Bekal ROB) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ 40 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് സെക്ഷന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങൾ ബദൽ റൂട്ടുകളിലൂടെ തിരിച്ചുവിടും.
കാസർകോട് ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങൾ: ബേക്കൽ–പനയാൽ റോഡ് വഴി ദേശീയപാതയിൽ പ്രവേശിക്കാം. മൗവ്വൽ ജംഗ്ഷനിൽ നിന്ന് പള്ളിക്കര–മൗവ്വൽ റോഡിൽ പ്രവേശിച്ച് പള്ളിക്കര–പെരിയ റോഡ് വഴിയും കാഞ്ഞങ്ങാട്ടേക്ക് പോകാം.
കാഞ്ഞങ്ങാട് ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങൾ: പള്ളിക്കര–പെരിയ റോഡിൽ നിന്ന് പള്ളിക്കര–മൗവ്വൽ റോഡിൽ പ്രവേശിച്ച് ബേക്കൽ–പനയാൽ റോഡ് വഴി യാത്ര തുടരാം.
വലിയ-ഭാരവാഹനങ്ങൾ: കാസർകോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്ന് ദേശീയപാത 66 വഴി പോകണം. കാസർകോട് നിന്ന് നീലേശ്വരം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും പൂർണമായും ദേശീയപാത 66 വഴിയാകണം സർവീസ് നടത്തേണ്ടത്.
നിർദേശിച്ച ബദൽ റൂട്ടുകൾ ഉപയോഗിച്ച് യാത്രക്കാർ സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
What's Your Reaction?