മടിക്കൈ കാരാക്കോട് പുലരിയിൽ ഓണാഘോഷത്തിന് നാളെ തുടക്കം
മടിക്കൈ: കാരാക്കോട് പുലരി സാംസ്കാരിക കേന്ദ്രത്തിന്റെയും കനിവ് സേവാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ “ഓണാഘോഷം 2K26” സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 26-ന് തിരുവോണദിനത്തിൽ മഹാബലിയുടെ ഗൃഹസന്ദർശനം നടക്കും.
ആഗസ്റ്റ് 27-ന് അവിട്ടം ദിനത്തിൽ രാവിലെ 9.30ന് ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കമാകും. ക്ലബ്ബ് സെക്രട്ടറി ശിവദാസ് പനങ്ങാട് സ്വാഗതം പറയും. ക്ലബ്ബ് പ്രസിഡന്റ് രത്നാകരൻ കാരാക്കോട് അധ്യക്ഷനാകും. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ മടിക്കൈ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. രാജൻ ആദരിക്കും. പുലരി വനിതാ വേദിയെ പ്രതിനിധീകരിച്ച് രത്നാവതി ചന്ദ്രൻ, ക്ലബ്ബ് രക്ഷാധികാരി ഇ.വി. തോമസ്, പുലരി പുരുഷ സ്വയം സഹായ സംഘം പ്രതിനിധി സാബു കാരാക്കോട് എന്നിവർ ആശംസകൾ നേരും. ക്ലബ്ബ് ട്രഷറർ സി. രാജു നന്ദി രേഖപ്പെടുത്തും.
പരിപാടിയുടെ ഭാഗമായി വിവിധ കലാ-കായിക വിനോദ മത്സരങ്ങളും സംഘടിപ്പിക്കും.
What's Your Reaction?