ലഹരി വിരുദ്ധ ദിനം; മുണ്ടോട്ട് വായനശാലയിൽ പെനാൽട്ടി ഷൂട്ടൗട്ടും ലോകകപ്പ് ക്വിസും സംഘടിപ്പിച്ചു

Jun 28, 2026 - 18:02
 0
ലഹരി വിരുദ്ധ ദിനം; മുണ്ടോട്ട് വായനശാലയിൽ പെനാൽട്ടി ഷൂട്ടൗട്ടും ലോകകപ്പ് ക്വിസും സംഘടിപ്പിച്ചു

മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെനാൽട്ടി ഷൂട്ടൗട്ടും 2026 ലോകകപ്പ് ഫുട്ബോൾ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു.

പി. വിജയൻ ചുണ്ടയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഹരിനന്ദ് ഒന്നാം സ്ഥാനവും, ആദിശ്രി കെ.വി രണ്ടാം സ്ഥാനവും, ശ്രേയസ് പി.എസ് മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ അഭിനവ് വി.വി ഒന്നാം സ്ഥാനവും, സൗരവ് വി രണ്ടാം സ്ഥാനവും, കൗഷിക് രാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിൽ ഹരിനന്ദ് ഒന്നാം സ്ഥാനവും സജിത്ത് എം രണ്ടാം സ്ഥാനവും നേടി.

പരിപാടിയിൽ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ച ഫിദൽ, മുഹമ്മദ് മിൻഹാജ് എന്നിവരെ അനുമോദിച്ചു.

എ.സി. അബ്ദുൾ സലാം, കവിത കുമാരൻ, എ. പ്രകാശൻ, അജിത കെ.വി, ലൈബ്രേറിയൻ സുശീല എ.കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം. സതീശൻ അധ്യക്ഷത വഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow