മടിക്കൈയിൽ കുടുംബശ്രീ ഓണവിപണന മേള ആരംഭിച്ചു

Aug 21, 2026 - 05:44
 0
മടിക്കൈയിൽ കുടുംബശ്രീ ഓണവിപണന മേള ആരംഭിച്ചു

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ് നേതൃത്വത്തിൽ ഓണവിപണന മേള ആരംഭിച്ചു. ഓഗസ്റ്റ് 21 മുതൽ 24 വരെയാണ് മേള സംഘടിപ്പിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി പി.വി. വിപണനമേള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സീന അധ്യക്ഷത വഹിച്ചു. വിവിധ ജെ.എൽ.ജി.കളുടെയും സംരംഭകരുടെയും ഉത്പന്നങ്ങൾ, ചെണ്ടുമല്ലിക എന്നിവ മേളയിൽ വിൽപ്പനയ്ക്കുണ്ട്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മിനി, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി ബാബു, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ, ജില്ലാ മിഷൻ ബി.സി. രജനി, രമ്യ, നിമിഷ, ആനിമേറ്റർ, അഗ്രി സി.ആർ.പി., അക്കൗണ്ടന്റ് തുടങ്ങിയവർ പങ്കെടുത്തു. എം.ഇ. കൺവീനർ ഇന്ദു നന്ദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow