സ്കൂട്ടർ മതിലിനിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

Nov 6, 2025 - 17:18
 0
സ്കൂട്ടർ മതിലിനിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

കാസർകോട്: കുമ്പള കൊടിയമ്മ പൂക്കട്ടയിൽ സ്കൂട്ടർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ്-റംസീന ദമ്പതികളുടെ മകൾ റിസ്വാന(15)യാണ് മരിച്ചത്. കൊടിയമ്മ സ്കൂളിലെ വിദ്യാർഥിനിയാണ്. ഇന്ന് രാവിലെയാണ് അപകടം. റിസ്വാനയും കൂട്ടുകാരിയും സ്കൂട്ടറിൽ ട്യൂഷന് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ റിസ്വാനയുടെ പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ; റിഷാൽ, റിദ, റിഫ, റൈഹാൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow