അമ്പലത്തറയിൽ 11.50 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ.
അമ്പലത്തറയിൽ 11.50 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ. കല്ലാന്തോളിലെ അബ്ബാസിനെയാണ് അമ്പലത്തറ പോലീസും ബേക്കൽ ഡിവൈഎസ്പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് രാവിലെ പാറപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അബ്ബാസ് പിടിയിലായത്. കെട്ടുകളാക്കി സ്കൂട്ടറിൻ്റെ സീറ്റിനടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൂടുതൽ അന്വേഷണം വരുന്നതായി പോലീസ് അറിയിച്ചു.
What's Your Reaction?