"അമ്മ" യിൽ കൂട്ടരാജി

Jun 21, 2026 - 16:23
 0
"അമ്മ" യിൽ കൂട്ടരാജി

തിരുവനന്തപുരം: അമ്മ ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ വിവാദങ്ങളും വാക്കേറ്റങ്ങളും തർക്കങ്ങളും ഒടുവിൽ ഭരണസമിതിയിലെ കൂട്ടരാജിയിലേക്ക് വഴിമാറി. ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങൾ രാജിവെച്ചു. ജനറൽ ബോഡി യോഗത്തിനിടെ വേദിയിലെത്തി ശ്വേതാ മേനോൻ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.

യോഗത്തിനിടെ വാർഷിക റിപ്പോർട്ട് പാസാക്കുന്നതിനെ ചൊല്ലി താരങ്ങൾ തമ്മിൽ ശക്തമായ വാക്കേറ്റവും തർക്കവും അരങ്ങേറി. ഇതിനെ തുടർന്ന് റിപ്പോർട്ട് പാസാക്കാൻ ചില താരങ്ങൾ തയ്യാറായില്ല. കണക്കുകൾ അവതരിപ്പിക്കാൻ 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് ശ്വേതാ മേനോൻ ആവശ്യപ്പെട്ടു.

ഉച്ചയ്ക്കുശേഷം ചേർന്ന യോഗത്തിൽ വാർഷിക റിപ്പോർട്ട് പാസാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കവെയായിരുന്നു ശ്വേതാ മേനോൻ വേദിയിലെത്തി രാജി സന്നദ്ധത അറിയിച്ചത്. വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സംഘടനയെ വൈകാരിക പ്രസംഗങ്ങളിലൂടെ തകർക്കാൻ ആർക്കും കഴിയില്ലെന്നും വിഷയത്തിൽ അന്തിമ തീരുമാനം ജനറൽ ബോഡി എടുക്കട്ടെയെന്നും മോഹൻലാൽ പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow