അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
നീലേശ്വരം: നഗരസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സതീശൻ അധ്യക്ഷത വഹിച്ചു.
യോഗ പരിശീലകർക്ക് വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ സർട്ടിഫിക്കറ്റ് വിതരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ചന്ദ്രമതി, കൗൺസിലർ പി.വി. സുനിത, ഹെൽത്ത് ഇൻസ്പെക്ടർ ഷിജു എന്നിവർ ആശംസകൾ നേർന്നു. രമാവതി കാനകോഡ് യോഗ ക്ലാസ് കൈകാര്യം ചെയ്തു. കൗൺസിലർ ഇ. അനീഷ് സ്വാഗതവും രാജഗോപാലൻ നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?