യാത്രയ്ക്കിടെ അസുഖം മൂർച്ഛിച്ചു; കണ്ണൂർ സ്വദേശി കാസർകോട്ടെ ആശുപത്രിയിൽ മരിച്ചു

Jun 21, 2026 - 13:51
 0
യാത്രയ്ക്കിടെ അസുഖം മൂർച്ഛിച്ചു; കണ്ണൂർ സ്വദേശി കാസർകോട്ടെ ആശുപത്രിയിൽ മരിച്ചു

കാസർകോട്: മുംബൈയിൽ ടയർ വ്യാപാരിയായ കണ്ണൂർ സ്വദേശി നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കണ്ണൂർ ചാലയിലെ ഭാസ്കർ ഭവനിൽ രൂപേഷ് (42) ആണ് മരിച്ചത്.

അസുഖബാധിതനായ രൂപേഷ് സുഹൃത്തുക്കൾക്കൊപ്പം കാറിൽ കണ്ണൂരിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി കാസർകോട് എത്തിയപ്പോഴേക്കും ആരോഗ്യനില ഗുരുതരമായി. തുടർന്ന് ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതരായ ഭാസ്കരൻ-രോഹിണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: രമ്യ, രൂപ.

What's Your Reaction?

like

dislike

love

funny

angry

sad

wow