പത്ത് വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.
കാസർകോട്: പത്ത് വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ പോക്സോ കേസിലെ പ്രതിയായ പയ്യന്നൂർ വെള്ളൂർ സ്വദേശിയായ മൂപ്പന്റകത്ത് ഫിർദൗസി(39) നെയാണ് അറസ്റ്റ് ചെയ്തത്. കാസർകോട് എ എസ് പി അച്യുത് അശോകിന്റെ മേൽനോട്ടത്തിൽ വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജിത, സി പി ഒ സുമി മോൾ, ജില്ലാ ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
What's Your Reaction?