പാറപ്പള്ളിയിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു
അമ്പലത്തറ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാറപ്പള്ളിയിൽ നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു നിർവഹിച്ചു.
കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.പി. വന്ദന, പി. ഗംഗാധരൻ, മിനി ജോസഫ്, എച്ച്. സുമിത്ര, സന്ധ്യ പി., അപ്പക്കുഞ്ഞ് പി., പി.എൽ. ഉഷ, പി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. സി. ബാബുരാജ് സ്വാഗതവും പ്രജിത്ത് അമ്പലത്തറ നന്ദിയും പറഞ്ഞു.
What's Your Reaction?