കെ.പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു
കാഞ്ഞങ്ങാട്: ഗ്രാമീണ ജനതയുമായി അടുത്ത ബന്ധം പുലർത്തി ജനമനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നു കെ.പി. കുഞ്ഞിക്കണ്ണനെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.വി. സുരേഷ് പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി.വി. ചന്ദ്രശേഖരൻ, കെ.പി. ബാലകൃഷ്ണൻ, കെ.കെ. ബാബു, കമ്മാടത്തു. പി., സതീശൻ പരക്കാട്ടിൽ, ഒ. ഭാസ്കരൻ, പി.വി. തമ്പാൻ, ശ്രീനിവാസൻ മഡിയൻ, രവീന്ദ്രൻ കടപ്പുറം, കെ.സി. വിജയലക്ഷ്മി, പുരുഷോത്തമൻ എ, അച്യുതൻ മുറിയനാവി എന്നിവർ സംസാരിച്ചു.
അനിൽ വാഴുന്നോറടി സ്വാഗതവും എം. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
What's Your Reaction?