ബല്ല അഴീക്കോടൻ ക്ലബ്ബ് 47-ാം വാർഷികവും, അഴീക്കോടൻ അനുസ്മരണവും നടന്നു
മടിക്കൈ: സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ, കലാ-കായിക മേഖലകളിൽ ജനകീയ ഇടപെടലുകൾ നടത്തിവരുന്ന ബല്ല അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ 47-ാം നമ്പർ വാർഷികാഘോഷവും അഴീക്കോടൻ രാഘവൻ അനുസ്മരണവും നടന്നു.
ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി.കെ. നിശാന്ത് ഉദ്ഘാടനം ചെയ്തു. അഴീക്കോടൻ രാഘവൻ്റെ അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി. സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നവർക്കെതിരായ ശ്രമങ്ങൾ ഇന്നും തുടരുന്ന സാഹചര്യത്തിൽ ജനകീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പി.കെ. നിശാന്ത് പറഞ്ഞു. അഴീക്കോടൻ രാഘവൻ്റെ ജീവിതവും ത്യാഗവും ജനകീയ പോരാട്ടങ്ങൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് പ്രസിഡൻറ് രാജു ബട്ടടുക്കം അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി ആലൈ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ കെ.വി. രതീഷ്, എ.വി. പ്രദീപ് കുമാർ, സിപിഐഎം ബല്ല ലോക്കൽ സെക്രട്ടറി എൻ. ഗോപി, അമ്പലത്തറ ലോക്കൽ സെക്രട്ടറി ഒ. കുഞ്ഞികൃഷ്ണൻ, ബല്ല ലോക്കൽ കമ്മിറ്റി അംഗം കെ.വി. സുശീല, ബ്രാഞ്ച് സെക്രട്ടറിമാരായ എ. ദിവാകരൻ, പി. മനോജ്, വി. അനിൽകുമാർ, ക്ലബ്ബ് ഗ്രന്ഥാലയം സെക്രട്ടറി സുനീഷ് കക്കാട്ടി, വനിതാവേദി പ്രസിഡൻറ് വിദ്യാ പ്രകാശൻ, സെക്രട്ടറി നയന വിനീഷ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സുജി അടമ്പിൽ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി പിന്തുണ നൽകുന്ന വ്യാപാരി ഇ.വി. ഗംഗാധര പൊതുവാൾ, 2026-ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം കൈവരിച്ച ഒന്നര വയസ്സുകാരൻ അൻവിത്ത് അഭിജിത്ത്, വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് നാടൻപാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറയും സംഘവും അവതരിപ്പിച്ച ഇടമ്പറ ഫോക്ക് ബാൻഡിൻ്റെ നാടൻപാട്ട് കലാമേള അരങ്ങേറി.
What's Your Reaction?