പരപ്പയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർഥിയെ മംഗലാപുരത്ത് കണ്ടെത്തി
പരപ്പ: ഇന്നലെ വൈകുന്നേരം കാണാതായ കമ്മാടം മൂലപ്പാറ സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് ഫഹദിനെ മംഗലാപുരത്ത് കണ്ടെത്തി. ഒടയംചാൽ കോടോത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഫഹദ്.
കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രി ഒന്നരയോടെ മംഗലാപുരത്ത് നിന്ന് ഫഹദിനെ കണ്ടെത്തിയത്. സുഹൃത്തുക്കൾ നടത്തിയ അന്വേഷണമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. തുടർന്ന് ഫഹദിനെ ബന്ധുക്കൾക്കൊപ്പം സുരക്ഷിതമായി വീട്ടിൽ എത്തിച്ചു.
What's Your Reaction?