മടിക്കൈയിൽ തെങ്ങ് കർഷകർക്കായി കേരബോർഡ് ആനുകൂല്യ രജിസ്ട്രേഷൻ യോഗം 29ന്

Sep 25, 2026 - 06:20
 0
മടിക്കൈയിൽ തെങ്ങ് കർഷകർക്കായി കേരബോർഡ് ആനുകൂല്യ രജിസ്ട്രേഷൻ യോഗം 29ന്

മടിക്കൈ: കേരബോർഡിന്റെ നാളികേര കൃഷിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ തെങ്ങ് കർഷകർക്ക് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനായി മടിക്കൈയിൽ യോഗം ചേരുന്നു.

സെപ്റ്റംബർ 29ന് രാവിലെ 10ന് മടിക്കൈ ബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള മുഴുവൻ കർഷകരും യോഗത്തിൽ പങ്കെടുത്ത് പേര് രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ രാജൻ മടിക്കൈ അറിയിച്ചു.

യോഗത്തിൽ പങ്കെടുത്ത് പേര് രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് മാത്രമായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

കുറഞ്ഞത് 15 കായ്ക്കുന്ന തെങ്ങുകളെങ്കിലും ഉള്ള കർഷകർക്ക് മാത്രമാണ് പദ്ധതിയിൽ പങ്കെടുക്കാൻ അർഹതയെന്നും കൺവീനർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow