രണ്ട് കിലോ എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പന്തീരങ്കാവിൽ എക്സൈസ് സംഘം നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ രണ്ട് കിലോ എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ.
കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിപണിയിൽ ഏകദേശം മൂന്നു കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരിമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
പന്തീരങ്കാവ് ബൈപ്പാസിൽ വെച്ചാണ് ഇവർ അന്വേഷണ സംഘത്തിന്റെ വലയിലായത്. പ്രതികൾ സഞ്ചരിച്ച കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി കൊണ്ടു വന്നതാണ് ഈ ലഹരി മരുന്നുകളെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
What's Your Reaction?