സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

Apr 23, 2026 - 18:09
 0
സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്നതിനിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാറാണ് മരിച്ചത്. കിണർ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് സംഭവം. കിണർ നിർമ്മാണത്തിനിടെ കഠിനമായ വെയിൽ കാരണം സനൽ കുമാർ പെട്ടെന്ന് തളർന്നു വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക പരിശോധനയിൽ സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ജോലിയിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow